കൊച്ചി: മുനമ്പം വിഷയത്തിൽ സർക്കാർ കള്ളക്കളി അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. നിസാരമായി പരിഹരിക്കാവുന്ന വിഷയം വർഗീയ ചേരിതിരിവുണ്ടാക്കി രാഷട്രീയ നേട്ടമുണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നത്. ......
കോട്ടയം ഡിസ്ട്രിക്റ്റ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ , ഖത്തർ (KODACA) ഡി റിങ് റോഡിലുള്ള റോയൽ ഗാർഡൻസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഖത്തറിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന പതിനഞ്ചിലധികം വനിതാ ഗാർഹിക തൊഴിലാളികളെ മുഖ്യാതിഥികളായി ഇഫ്താർ വിരുന്നിൽ ആദരിച്ചു.
ഇഫ്താർ വിരുന്നിൽ നാനൂറിലധികം പേർ പങ്കെടുത്തു. ചടങ്ങിൽ ICC പ്രസിഡന്റ് എ.പി. ......
ദോഹ: വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 205 പള്ളികൾ ക്രമീ കരിച്ചതായി എൻഡോവ്മെന്റ്സ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്).ഇഅ്തികാഫ് അനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവർ അതിന്റെ നിയമ വിധികൾ പരിചയപ്പെടണമെന്നും, നിയമാനുസൃതവും ആത്മീയവുമായ രീതിയിൽ പ്രവാചകന്റെ (സ) മാർഗനിർദേശങ്ങളുമായി അവരുടെ അനുഷ്ഠാനം യോജിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.വിശ്വാസികളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങളുടെഅടിസ്ഥാനത്തിലാണ് പള്ളികളുടെ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് മന്ത്രാലയം പ്രതിനിധികൾ പറഞ്ഞു.ഇഅ്തികാഫ് ചെയ്യുന്ന വ്യക്തികൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, 18 വയസ്സിന് താഴെയുള്ളവർക്ക്, കുറഞ്ഞത് 8 വയസ്സ് പ്രായമുണ്ടെങ്കിൽ, ഒരു രക്ഷിതാവിനൊപ്പം ഉണ്ടെങ്കിൽ പങ്കെടുക്കാം.
വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെയും നിയുക്ത ഇഅ്തികാഫ് പ്രദേശങ്ങളുടെ ശുചിത്വം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം അടിവരയിട്ടു. ......
ദോഹ: ഖത്തറിലെ തിരൂർ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ ഖത്തർ വിപുലമായ ഇഫ്താർ സംഗമവും സ്നേഹ ഭവനം 2 പ്രഖ്യാപനവും അബു ഹമൂർ ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ചു. ICC അഡ്വൈസറി മെമ്പറായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ശ്രീ അഷ്റഫ് ചിറക്കലിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ടീം തിരൂർ ഖത്തറിന്റെ ഒന്നാമത്തെ സ്നേഹ ഭവനം 2020ൽ ചെമ്പ്ര സ്വദേശി ആയ ഒരു മെമ്പർക്ക് നിർമ്മിച്ച് നൽകിയിരുന്നു, ഈ നേട്ടത്തിന് തുടർച്ചയായി രണ്ടാമത്തെ സ്നേഹ ഭവനം പദ്ധതിയുടെ പ്രഖ്യാപനം ഐസിസി അഡ്വൈസറി ബോർഡ് മെമ്പറും ടീം തിരൂർ ഖത്തറിന്റെ ചെയർമാനുമായ ശ്രീ അഷ്റഫ് ചിറക്കൽ നിർവഹിച്ചു.
ചടങ്ങിൽ ടീം തിരൂർ പ്രസിഡന്റ് ശ്രീ നൗഷാദ് പൂക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ സമീർ ഐനിപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡൻറ് ശ്രീ ജാഫർ തിരുന്നാവായ കളത്തിൽ നന്ദിയും പറഞ്ഞു.
ഖത്തറിലെ പ്രവാസി സംഘടനകളായ മെജസ്റ്റിക് ഖത്തർ , ഡോം ഖത്തർ, ക്യൂ ടീം തുടങ്ങിയ സംഘടനകളുടെ നേതാക്കളും ടീം തിരൂർ ഖത്തറിന്റെ മെമ്പർമാരും കുടുംബാംഗങ്ങളും അടക്കം ഒട്ടനവധി പേർ പങ്കെടുത്തു.
തിരൂർ പ്രദേശത്ത് നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് ടീം തിരൂർ ഖത്തർ. ......